smriti mandhana wins icc womens player of the year award<br />ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സെന്‍സേഷനായി മാറിയ യുവതാരം സ്മൃതി മന്ദാനയ്ക്കു ഐസിസിയുടെ പരമോന്നത പുരസ്‌കാരം. കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് സ്മൃതിയെ തേടിയെത്തിയത്. ഇതു കൂടാതെ മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടതും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്മൃതി തന്നെയാണ്. മികച്ച ടി20 താരത്തിനുള്ള അവാര്‍ഡ് ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്റ്‌സ്‌വുമണായ അലീസ ഹീലിക്കാണ്. എമേര്‍ജിങ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇംഗ്ലണ്ടിന്റെ 19 കാരിയായ ഇടംകൈയന്‍ ബൗളറായ സോഫി എക്ലെസ്റ്റോണാണ്.<br />